HOME
DETAILS
MAL
കവര്‍ച്ചാ കേസില്‍ പ്രതിയുമായി തെളിവെടുത്തു
backup
August 27 2017 | 03:08 AM
ശ്രീകണ്ഠപുരം: ചെങ്ങളായി ടൗണിലെ ബേക്ക് എന്‍ ജോയ് ബേക്കറി കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ശ്രീകണ്ഠപുരം പൊലിസ് തെളിവെടുത്തു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കമ്പിപ്പാര കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തി. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ കോളാരിയിലെ പുതിയപുരയില്‍ സജീവനെ(29)യാണ് കഴിഞ്ഞ 17ന് പെരുവളത്ത്പറമ്പിലെ കട കുത്തിതുറന്ന കേസില്‍ ഇരിക്കൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കഴിഞ്ഞദിവസം തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി മൂന്നുദിവസത്തേക്ക് ശ്രീകണ്ഠപുരം പൊലിസിന് വിട്ടുകൊടുത്തിരുന്നു.
ചെങ്ങളായി ടൗണിലെ ചിക്കന്‍ കടയിലും കുറുമാത്തുരിലെ പെട്രോള്‍പമ്പിലും ഇരിക്കൂറില്‍ രണ്ട് കടകളിലും മോഷണം നടത്തിയത് ഇയാളാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."