വാഫി സ്ഥാപനങ്ങള്‍ക്ക് കരുത്തുപകരാന്‍ കര്‍മപദ്ധതി
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വാഫി സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ആവശ്യമായ പരിഷ്‌കരങ്ങള്‍ നിര്‍ദേശിക്കാനും കാലോചിതമായ പരിവര്‍ത്തനങ്ങള്‍ക്ക് അവയെ സജ്ജമാക്കാനുമുള്ള വിവിധ കര്‍മപദ്ധതികള്‍ള്‍ക്ക് അസോ. ഓഫ് വാഫി വെല്‍വിഷേഴ്‌സ് ആന്റ് അലൂംനി ജില്ലാ ചാപ്റ്റര്‍ മീറ്റ് രൂപം നല്‍കി. ആദ്യപടിയായി ഡേ കോളജുകളും വനിതാ കോളജുകളുമുള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും അവ്വല്‍ പ്രതിനിധി സംഘം പര്യടനം നടത്തി റിപ്പോര്‍ട്ട് തയാറാക്കും. സെപ്റ്റംബര്‍ അവസാന വാരത്തോടെ പര്യടനം പൂര്‍ത്തിയാക്കാനും ചെയര്‍മാന്‍ മുസ്തഫ എളമ്പാറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചാപ്റ്റര്‍ മീറ്റ് തീരുമാനിച്ചു. ഹജ്ജ് കര്‍മത്തിന് പോകുന്ന ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂരിന് യാത്രയയയപ്പ് നല്‍കി. അബ്ദുറസാഖ് വാഫി ഫൈസി, ബുജൈര്‍ വാഫി, നാസര്‍ ഹാജി ചൊക്ലി, മൊയ്തീന്‍ കുഞ്ഞി മൗലവി, ജവാദ് വാഫി തരിയേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."