തിരൂര്‍ ബൈപ്പാസ് റിങ് റോഡില്‍ 'മൊബൈല്‍ ബാറുകള്‍' സജീവം
തിരൂര്‍: ബൈപ്പാസ് റിങ് റോഡ് കേന്ദ്രീകരിച്ച് പകല്‍സമയങ്ങളിലും രാത്രികാലങ്ങളിലും വാഹനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും വ്യാപകം. സാമൂഹ്യ വിരുദ്ധര്‍ തോന്നും പോലെ വിഹരിച്ചിട്ടും പൊലിസോ എക്‌സൈസ് ഉദ്യോഗസ്ഥരോ ഇടപെടുന്നില്ലെന്നാണ് പരാതി.
തിരൂര്‍ നഗരമധ്യത്തിലെ ബൈപാസ് റിങ് റോഡ് കേന്ദ്രീകരിച്ചാണ് മദ്യ-ലഹരി ഉല്‍പന്നങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നത്. ആവശ്യക്കാര്‍ക്ക് തണുത്ത വെള്ളം സ്റ്റോക്ക് ചെയ്ത മൊബൈല്‍ മദ്യശാലായായും പ്രവര്‍ത്തിക്കുന്ന ആഡംബര വാഹനങ്ങളും ഇവിടെയുണ്ട്. വാഹനങ്ങളിലെത്തി മദ്യവും ലഹരി വസ്തുക്കളും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണ്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പോലും ലഹരി വില്‍പന സംഘങ്ങളുടെ പ്രധാന കണ്ണികളാണെന്ന് സൂചനയുണ്ട്.
പൊലിസിന്റെ നോട്ടമെത്താത്ത മേഖലയായതിനാലാണ് ഇവിടെ ലഹരി ഇടപാടുകളുടെയും ഉപയോഗത്തിന്റെയും കേന്ദ്രമായത്. റിങ് റോഡ് ബൈപ്പാസില്‍ സ്ഥിരമായി ദിവസം മുഴുവന്‍ നിര്‍ത്തിയിടുന്ന ചില വാഹനങ്ങളില്‍ കേന്ദ്രീകരിച്ചാണ് ലഹരി വില്‍പ്പനയും ഉപയോഗവും. നഗരത്തിലെ തിരക്കുമൂലം സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ മലപ്പുറം റോഡ് വരെ ബൈപ്പാസിന് ഇരുവശവും വാഹനങ്ങള്‍ നിറയെ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. വാഹന പാര്‍ക്കിങ്ങിന്റെ മറപിടിച്ചാണ് ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും രഹസ്യകച്ചവടം.
മുന്‍പ് പലതവണ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് ലഹരി കച്ചവടത്തിനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും ഇത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."