സരസ് മേളക്ക് ശുകപുരം സഫാരി മൈതാനിയില്‍ ഉജ്വല തുടക്കം
ആനക്കര : എല്ലാ കലര്‍ത്തി കൊണ്ടുളള ഏക ഉല്‍പ്പന്നമാണ് സംസ്‌ക്കാരം നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീ സരസ് മേള ശുകപുരം സഫാരി മൈതാനിയില്‍ ഉദ്ഘ്ടാനം ചെയ്തു കൊണ്ട് സംസ്‌ക്കാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ക്കാരം എന്ന് മുന്‍ കൂട്ടി എവുതി ഉണ്ടാക്കാന്‍ കഴിയുന്നതല്ല. സംസ്‌ക്കാരം അത് വളര്‍ന്നുകൊണ്ടെയിരിക്കും.സംസ്‌ക്കാരത്തിന്റെ സമ്പത്ത് തന്നെ സ്വാത്താണ് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയാണ് ദൈവം ഇഷ്ട്ടപ്പെടുന്നത്. മന്ത്രി കൊടി ജലീല്‍ പറഞ്ഞു. ചടങ്ങില്‍ ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍ട്ടിസ്റ്റ് നമ്പൂതിരി,മാളിവിക മേനോന്‍,ഭാഗ്യ ലക്ഷ്മി എന്നിവര്‍ വിശിഷ്ഠാതിഥിയായി.കുടുമബശ്രി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികിഷോര്‍ ഐ.എ.എസ് സ്വാഗതവും മലപ്പുറം ഡി.എം.സി ഹേമലത നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ ജില്ലാ,മുന്‍സിപ്പള്‍ ചെയര്‍മാന്‍,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്,കുടുംബശ്രീ,വിവിഘ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകര്‍ പക്ഷങ്കെടുക്കുന്നതാണ് സരസ് ദേശിയ പ്രദര്‍ശ്ശന വിപണന മേള. 13 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യം വിളമ്പുന്ന ഫുഡ് കോര്‍ട്ടുകളും മേളയിലുണ്ടാകും. ദിവസവും കാലവിരുന്നുകള്‍ സാംസ്‌കാരിക സന്ധ്യ, ചലചിത്ര താരങ്ങള്‍ സാംസ്‌കാരിക നായകര്‍ എന്നിവര്‍ അധിതികളായെത്തുന്ന പരിപാടികളും കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികളും ഉണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംരംഭകര്‍ക്ക് നേരത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."