ഇഷ്ടരൂപങ്ങളെ കുപ്പിയിലാക്കി മോഹനന്‍
പാലക്കാട്: തെര്‍മോക്കോളും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ച് കലാരൂപങ്ങള്‍ കുപ്പിയിലാക്കി വേറിട്ട കഴിവ് പ്രകടിപ്പിക്കുകയാണ് മോഹനന്‍(49). പൊല്‍പ്പുള്ളി കല്ലുകൂട്ടിയാല്‍ സ്വദേശിയായ ഇദ്ദേഹം തന്റെ കരവിരുത് കൊണ്ട് താജ് മഹല്‍, ഈഫല്‍ ഗോപുരം, സ്റ്റാറ്റിയു ഓഫ് ലിബര്‍ട്ടി തുടങ്ങിയ ലോകാത്ഭുതങ്ങള്‍ കുപ്പിയിലാക്കിയിട്ടുണ്ട്.
മാതൃകയുടെ ചെറിയ കഷ്ണങ്ങളാക്കി പശ തേച്ച് കുപ്പിവട്ടത്തിലൂടെ ഇറക്കിയാണ് ഈ വിചിത്ര സൃഷ്ടി. ഈര്‍ക്കിളും സ്വന്തമായി രൂപ കല്‍പ്പന ചെയ്ത കമ്പികളും വിവിധ നിറങ്ങളുടെ കൂട്ടുമാണ് പണിയായുധങ്ങള്‍.
മോഹനന് ഒരു ചിത്രം ഇഷ്ടപ്പെട്ടാല്‍ ഒരാഴ്ച്ച കൊണ്ട് ക്ഷമയോടെ ശ്രദ്ധിച്ച് കുപ്പിയില്‍ അതിന്റെ പണി പൂര്‍ത്തിയാക്കും. മലമ്പുഴ യക്ഷി, കല്‍പ്പാത്തി തേര്, ക്രിക്കറ്റ്, ഫുട്‌ബോള്‍ ലോകകപ്പ് മാതൃക, നീതി ദേവത ശില്‍പ്പം, എ.കെ.ജി ശില്‍പ്പം തുടങ്ങി 25 ഓളം രൂപങ്ങള്‍ ഇതിനകം നിര്‍മിച്ച് കഴിഞ്ഞു.
14 തീപ്പെട്ടികള്‍ പൊട്ടാതെ പൊളിയാതെ കുപ്പിയിലാക്കിയ അത്ഭുത ചരിത്രവും ഇദ്ദേഹത്തിണ്ടനുണ്ട്.ഫുട്‌ബോള്‍ താരം സിനദിന്‍ സിദാന്‍ ഇറ്റാലിയന്‍ താരം മറ്റരാസിയെ തല കൊണ്ട് ഇടിക്കുന്ന പ്രശസ്തമായ ചിത്രവും ശില്‍പ്പ രൂപത്തിലാക്കി കുപ്പിക്കകത്താക്കിയിട്ടുണ്ടണ്ട്.
ചിത്രരചനയിലും ക്ലേമോഡലിങ്ങിലും ബാനര്‍ എഴുത്തിലും മികവ് തെളിയിച്ചിട്ടുണ്ടള്ള മോഹനന്‍ വാച്ച് മെക്കാനിക്കര്‍ കൂടിയാണ് സ്‌ക്രൂവും നട്ടും ഒന്നുമില്ലാതെ പാര്‍ട്ടുകള്‍ ഓരോന്നായി ഇറക്കി പശയുടെ സഹായത്തോടെ സമയം കൃത്യമായ ഒരുക്ലോക്ക് തന്നെ കുപ്പിക്കത്താക്കിയിട്ടുണ്ട്.കേരള ചിത്രകല ട്രസ്റ്റ് അംഗം കൂടിയായ മോഹനന്‍ നിരവധി പ്രദര്‍ശന മേളകളില്‍ തന്റെ കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."