വിനായകന്റെ മരണം: ലോകായുക്തയ്ക്ക് മുന്നില്‍ ശരത്ത് ഹാജരായില്ല
വാടാനപ്പള്ളി: പൊലിസ് മൂന്നാം മുറയെ തുടര്‍ന്ന് ദളിത് യുവാവ് വിനായക് ജീവനൊടുക്കാനിടയായ കേസില്‍ ലോകായുക്ത സിറ്റിങ്ങില്‍ പ്രധാന സാക്ഷി ശരത്ത് ഹാജരായില്ല. വിനായകിനോടൊപ്പം പാവറട്ടി പൊലിസിന്റെ മര്‍ദ്ദനം ഏറ്റ യുവാവാണു ശരത്ത്. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തായിരുന്നു സിറ്റിങ്. വിനായകിന്റെ അച്ഛന്‍ കൃഷ്ണന്‍ കുട്ടിയെയും ശരത്തിനെയുമാണ് ലോകായുക്ത വിളിപ്പിച്ചത്. എന്നാല്‍ ശരത്ത് സിറ്റിങ്ങിന് എത്തിയില്ല. ഈ സാഹചര്യത്തില്‍ അടുത്ത മാസത്തെ സിറ്റിങ്ങിലേയ്ക്ക് ശരത്തിനെ വീണ്ടും വിളിപ്പിക്കും. പൊലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കുമ്പോഴും ശരത്ത് മൊഴി നല്‍കിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ശരത്തിനെ കാണാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരിച്ചയച്ചിരുന്നു. ശരത്തിന്റെ വീടിന് മുന്നില്‍ തമ്പടിച്ച ഇവര്‍ ശരത്തിന്റെ കാണാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് തിരിച്ചയച്ചത്. കേസ് അട്ടിമറിക്കാന്‍ സി.പിഎം ശ്രമിക്കുന്നുണ്ടെന്ന ആരോപണമുയരുന്ന സാഹചര്യത്തിലാണ് ഡി.വൈ.ഐ പ്രവര്‍ത്തകരുടെ ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."