മന്ത്രി ഇടപെട്ടു, വെള്ളാറ്റഞ്ഞൂര്‍ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു
എരുമപ്പെട്ടി: മന്ത്രി എ.സി.മൊയ്തീന്റെ ഇടപെടല്‍ ജില്ലയിലെ പ്രധാന നെല്ലറയായ വെള്ളാറ്റഞ്ഞൂര്‍ പാടശേഖരത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു.നടപടി സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന്.
വെള്ളാറ്റഞ്ഞൂര്‍ പാടശേഖരത്തിലെ പാലക്കുണ്ട് പ്രദേശത്തെ നെല്‍വയലുകളിലേക്കുള്ള ജലസേചന കനാല്‍ പൊതുമരാമത്ത് അധികൃതര്‍ മണ്ണിട്ട് മൂടിയതാണ് കാര്‍ഷിക പ്രതിസന്ധിക്ക് ഇടയാക്കിയത്.
റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് വര്‍ഷം മുമ്പാണ് കനാല്‍ അടച്ചത്. ഇതോടെ വെള്ളാറ്റഞ്ഞൂര്‍ പാടശേഖരത്തിലെ പുലിയന്നൂര്‍ പാലക്കുണ്ട് പ്രദേശത്തെ നെല്‍വയലുകള്‍ കൃഷി ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലായി.
കനാലിലെ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നിരവധി തവണ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ഇത് പരിഗണിക്കാന്‍ തയ്യാറായില്ല ഇതോടെ 250 ഏക്കര്‍ വിസ്തൃതിയുള്ള പാടശേരത്തിലെ വലിയൊരു ഭാഗം നെല്‍വയലുകള്‍ പൂര്‍ണമായും തരിശായി.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്യുകയും മറ്റു മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി എ.സി.മൊയ്തീന്‍ ഇടപെടല്‍ നടത്തിയത്. കനാലില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. ഇതിന് പുറമെ കനാല്‍ വൃത്തിയാക്കുന്നതിന് വേലൂര്‍ ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. വെള്ളാറ്റഞ്ഞൂരിലെ സഹകരണ സംഘങ്ങളും വ്യാപാരികളും കനാല്‍ നവീകരണത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളതും കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."