തൊഴിലാളികള്‍ക്ക് ആറ് മാസം പ്രസവാവധി നല്‍കണം
പാലക്കാട്: 2017 ലെ മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) നിയമ പ്രകാരം കട, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രസവാവധി ദിനങ്ങള്‍ 26 ആഴ്ചകളായി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ആകെ അവധി ദിനങ്ങളില്‍ നിന്നും പ്രസവത്തിന് മുമ്പായി എടുക്കാവുന്ന അവധി ദിനങ്ങള്‍ പരമാവധി എട്ട് ആഴ്ചയായും വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ തൊഴിലുടമകളും ഭേദഗതി പ്രകാരമുളള പ്രസവാനുകൂല്യങ്ങള്‍ വനിതാ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
'തദ്രീബ്'പാരന്റിങ് മീറ്റ്
റെയ്ഞ്ചുതല ഉദ്ഘാടനം ഇന്ന്
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ: റൈഞ്ചിന്റെ'തദ് രീബിന്റെ'ഭാഗമായി നടത്തപ്പെടുന്ന പാരന്റിംഗ് മീറ്റ് റൈഞ്ച് തല ഉദ്ഘാടനം ഇന്ന് 4ന് (അരിപ്പനഴി)നൂറുല്‍ഇസ്ലാം മദ്രസയില്‍ നടക്കും.'സ്നേഹവീട് 'എന്നവിഷയത്തില്‍(മുദരിബ് )ശൗഖത്തലി റഹീമി ,വല്ലപ്പുഴ മുഖ്യപ്രഭാഷണംനടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."