കണ്ടശാങ്കടവ് ജലോത്സവത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി
കണ്ടശാങ്കടവ്: ജില്ലയിലെ പ്രധാന ജലമേളയായ കണ്ടശാങ്കടവ് ജലോത്സവ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തം നാളില്‍ പതാക ഉയര്‍ത്തി.ജെട്ടിയിലെ ജലോത്സവ പവലിയനില്‍ പ്രത്യകം സ്ഥാപിച്ച കൊടിമരത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എയാണ് പതാക ഉയര്‍ത്തിയത്.
സംഘാടക സമിതി ചെയര്‍പേഴ്‌സണും മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സീതാ ഗണേഷ് അധ്യക്ഷയായിരുന്നു. കണ്‍വീനറും വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ഷിജിത്ത് വടക്കുംഞ്ചേരി, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ്, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, ട്രഷറര്‍ വി.ജി അശോകന്‍, ജനപ്രതിനിധികളായ പി.ബി ഹരിദാസ്, എം.കെ സദാനന്ദന്‍, സിന്ദു ശിവദാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എന്‍ സുര്‍ജിത്ത്, കെ.വി വിനോദന്‍, കെ.ബി ജയറാം, കെ.കെ ബാബു, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ബുഷിത അജയ് ഘോഷ്,
സംസാരിച്ചു. തുടര്‍ന്ന് അത്തപൂക്കള മത്സരം സംഘടിപ്പിച്ചു.കുടുബശ്രീയും പഞ്ചായത്ത് ജനപ്രതിനിധികളും തമ്മിലുള്ള മത്സരത്തില്‍ ജനപ്രതിനിധികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പഞ്ചായത്തംഗം ജനാര്‍ദ്ദനന്‍ മണ്ണുമ്മല്‍ വിധികര്‍ത്താവായിരുന്നു. സെപതബര്‍ മുന്ന്, നാല് തിയതികളില്‍ കായിക സാംസ്‌കാരിക പരിപാടികള്‍ നടക്കും. അഞ്ചിന് ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിങ്ങ് ട്രോഫിക്കായി നടക്കുന്ന വള്ളംകളിയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."