HOME
DETAILS
MAL
രണ്ടിടങ്ങളില്‍ റെയില്‍, ബസ് അപകടങ്ങള്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് രണ്ടു ജീവനുകള്‍
backup
August 27 2017 | 05:08 AM
ശാസ്താംകോട്ട: ബ്രേക്ക് നഷ്ട്ടപ്പെട്ട കെ.എസ്.ആര്.റ്റി.സി ബസ് കാറിലിടിച്ചെങ്കിലും യാത്രക്കാര്‍ രക്ഷപ്പെട്ടു. എതിരേ വന്ന ബൈ യാത്രക്കാരന് രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിന്. ഇന്നലെ രാവിലെ എട്ടരയ്ക്ക് കൊല്ലം-തേനി ദേശീയപാതയില്‍ പാറേമുക്കിലായിരുന്നു അപകടം. ഒരു സ്വകാര്യബസിന്റെയും കാറിന്റെയും പിറകിലായിട്ടാണ് കെ.എസ്.ആര്.റ്റി.സി ബസ് വന്നത.്
പാറേമുക്കില് എത്തിയപ്പോള്‍ സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. അതിനു പിന്നാലെ വന്ന കാറും ബസിന് പിറകിലായി നിര്‍ത്തിയെങ്കിലും ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആര്.റ്റി.സി ബസ് വലത്തോട്ട് വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരന്, ബൈക്ക് ഇടവഴിലേക്കു തിരിച്ചു കയറ്റിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."