മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് 16 പേര്‍ക്കൂടി വീട്ടിലേക്ക്
പേരൂര്‍ക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗം മാറിയിട്ടും തുടരേണ്ടി വന്ന 16 പേരെ കൂടി വീട്ടിലേക്കയക്കാന്‍ തീരുമാനമായി. 38 പേരുടെ അപേക്ഷകളാണ് ജില്ലാജഡ്ജിയുടെ സാന്നിധ്യത്തില്‍ പരിശോധിച്ചത്. ഇതില്‍ 16 പേരെ തിരികെ വീട്ടിലേക്കയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ 14 പേരും സ്ത്രീകളാണ്. ഇവരുടെ ബന്ധുക്കളെ കണ്ടെത്തി ആശയവിനിമയം നടത്തിയ ശേഷമാണ് വീട്ടിലേക്കയക്കാന്‍ തീരുമാനിച്ചത്.
ശേഷിക്കുന്നവരുടെ കാര്യവും ഉടന്‍ തന്നെ പരിഗണിക്കും. മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗം മാറിയിട്ടും കഴിയേണ്ടി വരുന്നവരുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട എസ്.എ.പി ക്യാംപിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാനത്തുള്ള രോഗം ഭേദമായവരെ തിരിച്ചയക്കാന്‍ സാമ്പത്തികസഹായം നല്‍കിയിരുന്നു. പിന്നീട് പല തവണയായി ഇവിടെ താമസിച്ചിരുന്നവരെ വീട്ടിലേക്കയക്കകയായിരുന്നു. രോഗം ഭേദമായിട്ടും കഴിയേണ്ടി വരുന്നവരുടെ സ്ത്രീകളുടെ എണ്ണം കൂടുതലായതുകൊണ്ടാണ് ഇത്തവണ കൂടുതല്‍ സ്ത്രീകളെ നാട്ടിലേക്കയക്കുന്നത്.
രോഗം ഭേദമായവര്‍ വീണ്ടും ആശുപത്രിയില്‍ തുടര്‍ന്നാല്‍ രോഗാവസ്ഥയിലേക്കു മടങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ശേഷിക്കുന്നവരെക്കൂടി വേഗത്തില്‍ തിരികെ അയയ്ക്കാനുള്ള നടപടികളിലാണ് ജില്ലാമാനസികാരോഗ്യ കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."