ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരില്‍ അതിര്‍ത്തികള്‍ നിര്‍ണയിച്ച് സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയായി നില്‍ക്കുന്നവരെ ചെറുത്തു തോല്‍പ്പിക്കാന്‍ എക്കാലത്തും എസ്.കെ.എസ്.എസ്.എഫ് മുന്നിലുണ്ടാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പാളയത്തു നടന്ന മത സ്വാതന്ത്ര്യ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മുനവ്വറലി തങ്ങള്‍.
പ്രതിയോഗി ആരായാലും അവരോട് ജനാധിപത്യപരമായ ബന്ധം നിലനിര്‍ത്തുകയും രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമസ്തയെപ്പോലുള്ള വലിയൊരു പ്രസ്ഥാനത്തിനു നേരെ ഭരണസിരാകേന്ദ്രം വിരല്‍ ചൂണ്ടുമ്പോള്‍ അല്‍പ്പമെങ്കിലും ജാഗ്രത നല്ലതാണെന്നും തങ്ങള്‍ സൂചിപ്പിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് പനവൂര്‍ ഷാജഹാന്‍ ദാരിമി, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഹുസൈന്‍ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാര്യദര്‍ശി അഡ്വ. അസീം, ബീമാപ്പള്ളി റഷീദ്, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, ആലംകോട് ഹസന്‍, കണിയാപുരം ഹലീം, സലാം വേളി, ഷാനവാസ് മാസ്റ്റര്‍, ഷരീഫ് നിസാമി വെള്ളൂര്‍, സിദ്ദീഖ് ഫൈസി, സക്കീര്‍ മുസ്‌ലിയാര്‍, റിയാസ് ബാഖവി, ചുള്ളിമാനൂര്‍ അഹമ്മദ് റഷാദി, ഷാജുദ്ദീന്‍ ചിറയ്ക്കല്‍, ഫൈസല്‍ ലബ്ബ, നെല്ലനാട് ഷാജഹാന്‍, ബീമാപ്പള്ളി അഷ്‌റഫ് മുസ്‌ലിയാര്‍, പീരുമുഹമ്മദ് ബീമാപ്പള്ളി തുടങ്ങിയവര്‍ റാലിയിലും സമാപനസമ്മേളനത്തിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."