പൊന്മന മൈനിങ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
ചവറ: കെ.എംഎം.എല്‍ മാനേജ്‌മെന്റിന്റെ തൊഴില്‍ നിഷേധത്തില്‍ പ്രതിഷേധിച്ച് പൊന്മനയിലെ ഒന്ന്, രണ്ട്, മൂന്ന് ഖന മേഖലയിലെ മൈനിങ് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുമെന്ന് സംയുക്ത തൊഴിലാളി സമരസമിതി പ്രതിനിധികളായ എസ് അനില്‍കുമാര്‍, അനില്‍,അശോക് കുമാര്‍, ശിവന്‍കുട്ടി എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി നിരവധി മീറ്റിങുകള്‍ വിളിച്ചുചേര്‍ത്ത് തൊഴില്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും സര്‍ക്കാരിന്റെയും കമ്പനിയുടെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
കമ്പനിയിലെ വിവിധ ജീവനക്കാര്‍ ഓണം ആഘോഷിക്കുമ്പോള്‍ കമ്പനിയ്ക്ക് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ട ഖന മേഖലയിലെ കരാര്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്. സര്‍ക്കാരിന്റെ നിഷ്‌കൃയത്വവും മാനേജ്‌മെന്റിന്റെ സ്വകാര്യതാല്പ്പര്യങ്ങളും ഇനിയും അഗീകരിച്ച് മുന്നോട്ട് പോകുവാന്‍ കഴിയില്ല. തൊഴിലാളി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ മൈനിങ് മേഖലയും ഇതുമായി ബന്ധപ്പെട സമൂഹത്തെയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നിറവേറ്റണ്ടതാണ്.
കഴിഞ്ഞ തവണ തൊഴില്‍ ചെയ്ത ശമ്പള ഇനത്തില്‍ ലഭിക്കുവാനുള്ള കുടിശിക പോലും നല്‍കുവാന്‍ കരാറുകാരുടെ ഏജന്റുമാരായ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. കമ്പനിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട അടിസ്ഥാന വിഭാഗം തൊഴിലാളികള്‍ പട്ടിണി കിടക്കുമ്പോള്‍ ഓണസദ്യ നടത്തി ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ ശ്രമിക്കുന്ന അധികൃതരുടെ മനഃസാക്ഷിയില്ലാത്ത നടപടിക്കെതിരേ കുടിയൊഴിപ്പിക്കപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ കരിമണല്‍ സദ്യ നടത്തി പ്രതിഷേധിക്കുമെന്നും വരും ദിവസങ്ങളില്‍ ഉപരോധവും നിരാഹാരവും ഉള്‍പ്പെടെയുള്ള സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."