വന്യമ്യഗശല്യം തടയാന്‍ കുഴി എടുക്കാന്‍ വന്ന ജീവനക്കാരെ ആദിവാസികള്‍ തടഞ്ഞു
കാട്ടാക്കട: നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ വ്‌ളാവെട്ടിയില്‍ സുരക്ഷാ വാനം വെട്ടാന്‍ എത്തിയ വനം വകുപ്പിനെ ആദിവാസികള്‍ തടഞ്ഞു. വ്‌ളാവെട്ടി പ്രദേശത്തു വന്യ മൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് പ്രദേശവാസികള്‍ക്ക് സുരക്ഷാ ഒരുക്കാനായി വനം വകുപ്പ് രണ്ടു ജീവനക്കാരും ജെ.സി.ബിയുമായി എത്തി വനാതിര്‍ത്തിയില്‍ രണ്ടടി വീതിയിലും ആഴത്തിലുമായി കുഴി എടുത്തു. ഇതു ശ്രദ്ധയില്‍പെട്ട ആദിവാസികള്‍ സംഘടിച്ചെത്തുകയും പണി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
തങ്ങള്‍ക്കു ശാശ്വത പരിഹാരം ആണ് ആവശ്യം എന്നും മഴ പെയ്താല്‍ ഒലിച്ചു പോകുകയോ മൂടിപോവുകയോ ചെയ്യുന്ന വാനം വെട്ടി പണി നടത്തേണ്ട എന്നു ഉറച്ച നിലപാട് എടുത്തതോടെ പണിക്ക് വന്നവര്‍ മടങ്ങുകയായിരുന്നു. പ്രദേശത്തു മാന്‍, മ്ലാവ്, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. വ്‌ളാവെട്ടി മുതല്‍ കാപ്പുകാട് വരെ പ്രദേശത്തുള്ളവര്‍ക്കു ഇവയുടെ ശല്യം കാരണം കൃഷി ചെയ്യാന്‍ സാധിക്കുന്നില്ല. രാത്രിയും പകലും ഇവയുടെ വിഹാര കേന്ദ്രമായ പ്രദേശത്തു കൃഷിനാശം നിത്യ സംഭവമാണ്.
പരാതികള്‍ക്കൊടുവില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചെങ്കിലും ഇതു ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതോടെ ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വനം വകുപ്പിനും മന്ത്രിക്കും ഉള്‍പ്പടെ നിവേദനങ്ങള്‍ നല്‍കി. രണ്ടടി വീതിയിലും ആഴത്തിലും കുഴി എടുത്താല്‍ വന്യമൃഗങ്ങള്‍ അകന്നു പോകില്ല.
വ്‌ളാവെട്ടി മുതല്‍ കാപ്പുകാട് വരെയും പത്തടി പൊക്കാത്തില്‍ ഇരുമ്പു നെറ്റ് ഉപയോഗിച്ചു സുരക്ഷാ സംവിധാനം ഒരുക്കിയാലെ ശാശ്വത പരിഹാരം കാണാന്‍ കഴിയൂ. ഇതു അവഗണിച്ചു സുരക്ഷാ സംവിധാനം ഒരുക്കി എന്ന് വരുത്തി പണം വകയിരുത്താനുള്ള ശ്രമമാണ് ഇതിനു പിന്നില്‍ എന്നും ആദിവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."