ഇറാനു വേണ്ടി ചാരപ്രവര്‍ത്തനം: അഞ്ചംഗ സംഘത്തെ വിചാരണ ചെയ്യുന്നു
റിയാദ്: ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അഞ്ചംഗ സംഘത്തെ പ്രത്യേക കോടതി വിചാരണ ചെയ്യും.
ഇറാന് ഭരണകൂടവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന പ്രതികള്‍ സമുദ്ര മാര്‍ഗ്ഗം വഴി ആയുധങ്ങള്‍ കടത്തി കിഴക്കന്‍ പ്രവിശ്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണവും സംഘം നേരിടുന്നുണ്ട്.
പ്രതികളെല്ലാം സഊദി പൗരന്മാരാണ്. സംഘത്തിലെ ഒരാള്‍ക്ക് ഇറാന് ആത്മീയ നേതാവ് അലി ഘാംനാഈ അയ്യായിരം ഡോളര്‍ സമ്മാനമായി നല്‍കിയിരുന്നുവെന്നും ഈതുകയും രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇറാന് റവലിയൂഷനറി ഗാര്‍ഡിന്റെ സൈനിക പരിശീനത്തിലും ബോംബ് നിര്‍മ്മാണ പരിശീലനത്തിലും പങ്കെടുത്തതായും 1996 ലെ അല്‍ഖോബാര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയായ അഹ്മദ് അല്‍ മഗ് സല് വഴിയാണ് ഇറാന് ഇവരുമായി ബന്ധം സ്ഥാപിച്ചതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇറാനില്‍ ഒളിച്ചു കഴിയുകയായിരുന്ന മഗ് സലിനെ ലബനോനില്‍ നിന്നുമാണ് പിടികൂടി സഊദിയില്‍ എത്തിച്ചത്. അഞ്ചു പേര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."