HOME
DETAILS
MAL
അധികതുക ഈടാക്കി: ഐഡിയ മൂന്നു കോടി രൂപ നഷ്ടപരിഹാരം നല്‍കണം
backup
August 27 2017 | 06:08 AM
ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയതിനെ തുടര്‍ന്ന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു.
2005 മേയ് മുതല്‍ 2007 ജനുവരിയുള്ള കാലയളവില്‍ മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്റര്‍ കണക്ഷന് ചാര്‍ജ്ജ് ഇനത്തില്‍ പണം വാങ്ങിയത്.
ഈ സംസ്ഥാനങ്ങള്ക്കകത്തുനിന്നുള്ള കോളുകള്‍ ലോക്കല്‍ കോളുകളായി കണക്കാക്കുന്നതിനു പകരം അധികം പണം വാങ്ങിയെന്നു ട്രായ് കണ്ടെത്തി.
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാനാണ് ഇന്റര്കണക്ഷന് ചാര്‍ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍നിന്ന് ഐഡിയ അധിക തുക വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."