ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് സ്ഥാനക്കയറ്റമല്ല
തിരുവനന്തപുരം: ദേവികുളം മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്.
സ്ഥാനമാറ്റം വിവാദമായപ്പോള്‍ സ്ഥാനക്കയറ്റമാണ് നല്‍കിയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയരക്ടറായാണ് ശ്രീറാമിനെ നിയമിച്ചത്.
എ ഗ്രേഡ് സബ് കലക്ടറും എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയരക്ടറും തുല്യമായ തസ്തികകളാണെന്നാണ് വിവരാവകാശ രേഖയിലുള്ളത്. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ. രാജേശ്വരിയാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കിയത്.
കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐ.എ.എസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും വിവരാവകാശരേഖയില്‍ പറയുന്നുണ്ട്.
ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നല്‍കിയെന്നായിരുന്നു സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഐ.എ.എസ് ചട്ടപ്രകാരം അഞ്ചുവര്‍ഷത്തിനു ശേഷമേ ശ്രീറാമിനു സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. ഇതാണ് സര്‍ക്കാര്‍ വളച്ചൊടിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് മൂന്നാര്‍ സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."