ക്ഷീര സഹകരണ മേഖല; വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സ്വീകരിച്ചു
കല്‍പ്പറ്റ: കേരളത്തിലെ ക്ഷീര മേഖലയെകുറിച്ചും ത്രിതല ക്ഷീര മേഖലയെകുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ലിഡ ജേക്കബ് അധ്യക്ഷയായി നിയമിച്ചിട്ടുള്ള വിദഗ്ധ സമിതി കോഴിക്കോട്-വയനാട് ജില്ലകളിലെ ക്ഷീര മേഖലയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടന്ന വിദഗ്ധ സമിതി സിറ്റിങില്‍ വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, മില്‍മ, ക്ഷീര വികസനവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, മാര്‍ക്കറ്റിങ് ഏജന്റുമാര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍, ക്ഷീരസംഘം ജീവനക്കാര്‍ പങ്കെടുത്തു.
ക്ഷീരകര്‍ഷകര്‍ക്ക് ഉല്‍പാദന ചെലവിനനുസരിച്ച് പരമാവധി വില ലഭ്യമാകത്തക്കവിധം ഭരണ നിര്‍വഹണ ചെലവുകള്‍ കുറച്ചുകൊണ്ടുവരുന്നതിനും കേരളത്തിലെ ക്ഷീരസഹകരണ മേഖലയിലുള്ള ത്രിതല സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
വിദഗ്ധ സമിതി അധ്യക്ഷ ലിഡ ജേക്കബ്, സമിതി അംഗം എം.വി ശശികുമാര്‍, മെംബര്‍ സെക്രട്ടറി ജോര്‍ജ്കുട്ടി ജേക്കബ് സിറ്റിംഗില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."