നാല്‍ക്കാലികളെ കൊണ്ടു പൊറുതിമുട്ടി യാത്രക്കാര്‍
കാസര്‍കോട്: തെരുവുനായകള്‍ക്കു പുറമേ കാസര്‍കോട് നഗരം പശുക്കളുടെയും മറ്റും വിഹാര കേന്ദ്രമായിട്ടു വര്‍ഷങ്ങളായി. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ട്രാഫിക് കവല, കറന്തക്കാട്, കെ.എസ്.ആര്‍.ടി.സി തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം നാല്‍ക്കാലികളുടെ വിഹാരകേന്ദ്രമാണ്. ബസ് സ്റ്റാന്‍ഡ് യാര്‍ഡിനകത്തു പകല്‍ നേരത്തു പോലും ഗതാഗതം മുടക്കി ഇവയുടെ വിഹാരമാണ്. നാല്‍ക്കാലികളുടെ വിളയാട്ടം കാരണം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സ്റ്റാന്‍ഡിനകത്തു ഭയന്നോടുന്നതും വീണു പരുക്കേല്‍ക്കുന്നതും സാധാരണയായിട്ടുണ്ട്. സന്ധ്യ മയങ്ങിയാല്‍ നൂറോളം നാല്‍ക്കാലികളാണു കാസര്‍കോട്ടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ താവളമടിക്കുന്നത്.
കുമ്പള ബസ് സ്റ്റാന്‍ഡും നാല്‍ക്കാലികളുടെ വിഹാര കേന്ദ്രമാണ്. അതിരാവിലെ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവരില്‍ പലരും ഇവയുടെ കാഷ്ഠത്തിലും മൂത്രത്തിലും വഴുതി വീണു ദുരിതമനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."