അധികൃതരോട് ജനങ്ങള്‍ ചോദിക്കുന്നു; 'നിങ്ങള്‍ മിണ്ടാത്തതെന്തേ..?'
അരീക്കോട്: സമരപരമ്പരകളെയും പ്രതിഷേധ സമരങ്ങളെയും വകവയ്ക്കാതെ പാറമടകളുടെ പ്രവര്‍ത്തനം തുടരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്ന് മലയിലാണ് വ്യാപകമായി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ദിനേന നൂറുകണക്കിനു ലോഡ് കരിങ്കല്ലുകള്‍ കയറ്റിയയക്കുന്ന പെരിങ്ങപ്പാറ ക്വാറിയുടെ പ്രവര്‍ത്തനം പ്രകൃതിസുന്ദരമായ കൊല്ലംകൊല്ലി പാറയിലേക്കും പ്രവേശിക്കുകയാണ്.
പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്രയുംനാള്‍ കൊല്ലംകൊല്ലിയിലെ പാറ പൊട്ടിക്കാതിരുന്നത്. എന്നാല്‍, പെരിങ്ങപ്പാറ പൊട്ടിക്കുന്നതിന്റെ മറവില്‍ കൊല്ലംകൊല്ലികൂടി കൈപിടിയിലൊതുക്കിയിരിക്കുകയാണ് ക്വാറി മാഫിയ. കരിങ്കല്‍ ഖനനത്തിനായി പെരിങ്ങപ്പാറ മാത്രമാണ് ക്വാറി നടത്തുന്നവര്‍ വിലകൊടുത്തു വാങ്ങിയത്. ഈ പാറ ഏകദേശം പൊട്ടിച്ചുതീരാറായി. ഇതിനോടു ചേര്‍ന്ന് അതിര്‍വരമ്പിട്ടു നില്ക്കുന്ന കൊല്ലംകൊല്ലി പാറയും പൊട്ടിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊല്ലംകൊല്ലി പാറയ്ക്കു വ്യാജ പട്ടയം നിര്‍മിച്ചാണ് പാറ പൊട്ടിച്ചെടുക്കാനുള്ള നീക്കമെന്നാണ് സൂചന. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ജലാശങ്ങളെയും പ്രകൃതിയേയും തകര്‍ത്തു ക്വാറികളുടെ പ്രവര്‍ത്തനം വ്യാപകമായതോടെ കഴിഞ്ഞ വേനല്‍ ആദ്യത്തില്‍തന്നെ കുടിവെള്ളമില്ലാതെ പ്രദേശവാസികള്‍ നെട്ടോട്ടമോടേണ്ട അവസ്ഥയായിരുന്നു. ജില്ലയില്‍ ഏറ്റവുമധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഊര്‍ങ്ങാട്ടിരിയിലാണ്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വെണ്ടേക്കുംപൊയില്‍ മുതല്‍ ചെക്കുന്ന് മലവരെ മാത്രമായി അന്‍പതോളം ക്വാറികളാണുള്ളത്.
ചെറുപുഴയെ ആശ്രയിച്ചിരുന്നവര്‍ക്കു വലിയ പ്രയാസമാണ് ഇതുമൂലമുണ്ടായിരുന്നത്. മൈലാടി, ചീങ്കണ്ണി, ഊന്തുംപാലി, ഓടക്കയം, കൊടുമ്പുഴ, പന്നിയാന്മല, കുരീരി, കളകപ്പാറ, കരിമ്പ്, നെല്ലിയായിനി, ആലാപ്പാറ, വെറ്റിലപ്പാറ എന്നീ ഊരുകളിലായി ഏകദേശം 280 ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.
വീണ്ടെടുക്കാനാകാത്ത വിധത്തില്‍ അരുവികളടക്കം തകര്‍ത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃര്‍ തയാറാകുന്നില്ല. നിലവിലെ ക്വാറിക്കു പുറമേ നാലു ക്വാറികള്‍കൂടി കൊല്ലംകൊല്ലിയില് പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
ഇതോടെ ചെക്കുന്ന് മലയുടെ തകര്‍ച്ച പൂര്‍ണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."