നടപ്പാത ചളിക്കളം; സ്കൂളിലെത്താനാകാതെ താത്തൂര്‍ കോളനിയിലെ വിദ്യാര്‍ഥികള്‍
ചെതലയം: പുറംലോകത്തേക്കെത്താന്‍ സഞ്ചാരയോഗ്യമായ റോഡില്ലാത്തത് ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നു. ചെതലയത്തെ താത്തൂര്‍ പണിയ-നായ്ക്ക കോളനിയിലെ വിദ്യാര്‍ഥികളുടെ പഠനമാണ് ഇക്കാരണത്താല്‍ മുടങ്ങുന്നത്.
മഴ പെയ്താല്‍ ചളിക്കുളമാവുന്ന മണ്‍പാതയാണ് കോളനിയിലേക്കുള്ളത്. പതിനഞ്ച് വര്‍ഷം മുന്‍പ് നിര്‍മിച്ച ഈ മണ്‍റോഡ് ഇതുവരെ സോളിങ് പോലും ചെയ്യാന്‍ അധികാരികള്‍ തയാറായിട്ടില്ല. ഇതോടെ മഴപെയ്ത് ചളിക്കുളമായ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കോളനിയിലെ കുടുംബങ്ങള്‍ക്ക്. ഇതോടെ കോളനികളിലെ 40 കുടുംബങ്ങള്‍ പുറംലോകത്തെത്താന്‍ നല്ല റോഡില്ലാതെ ബുദ്ധിമുട്ടുകയാണ്. മഴപെയ്താല്‍ പിന്നെ ഒരു വാഹനംപോലും ഇങ്ങോട്ട് എത്തില്ല. റോഡിന്റെ ഈ ശോചനീയാവസ്ഥയെ തുടര്‍ന്ന് അടുത്തിടെ താത്തൂര്‍ പണിയ കോളനിയില്‍ അടുത്തിടെ മരിച്ച ഒരാളുടെ മൃതദേഹം ഒരു കിലോമീറ്ററോളം ചുമന്നാണ് എത്തിച്ചത്. ഇതിനെല്ലാം പുറമേ 30 കുട്ടികളാണ് ഇവിടത്തെ കോളനികളില്‍ നിന്നും ചേനാട് സ്കൂളില്‍ എത്തി പഠനം നടത്തുന്നത്. മഴപെയ്താല്‍ ഇവരുടെ പഠനം മുടങ്ങും.
വീട്ടില്‍ നിന്നും യൂനിഫോമും ധരിച്ച് സ്കൂളിലേക്കിറങ്ങുന്ന കുട്ടികള്‍ ചളിയില്‍ വീണ്് തിരിച്ചെത്തുന്നത് പതിവാണന്ന് കോളനിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."