ബി.ജെ.പി നടപ്പാക്കുന്നത് കാട്ടാളരാഷ്ട്രീയം: കെ.സി
ഇരിക്കൂര്‍: ബി.ജെ.പിയും ഫാസിസ്റ്റ് വര്‍ഗീയശക്തികളും പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെ ഇന്ത്യയില്‍ കാട്ടാളരാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. പെടയങ്കോട് കോണ്‍ഗ്രസ് നേതാവ് പി.സി മുഹമ്മദിന്റെ മൂന്നാം ചരമവാര്‍ഷികദിനാചരണവും സ്മാരകമന്ദിര ശിലാസ്ഥാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് അധ്യക്ഷനായി. എം.എല്‍.എമാരായ സണ്ണിജോസഫ്, കെ.സി ജോസഫ്, കോണ്‍ഗ്രസ് നേതാക്കളായ വി.എ നാരായണന്‍, ബേബി തോലാനി, മുഹമദ്ബ്ലാത്തൂര്‍, സജീവ് മാറോളി, ഷാന്‍ മുഹമദ്, കെ.പി ഗംഗാധരന്‍, ചാക്കോ പാലക്കലോടി, ജസ്റ്റിന്‍ തോമസ്, വര്‍ഗീസ്, പി.കെ സരസ്വതി, വി.വി കുഞ്ഞിക്കണ്ണന്‍, വി. രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി നസീര്‍ സംസാരിച്ചു. പൊതുപ്രവര്‍ത്തകനായ കെ. അബ്ദുല്‍ ഖാദറിനെ ചടങ്ങില്‍ ആദരിച്ചു. പി.സി മുഹമ്മദ് സ്മാരക അവാര്‍ഡ്് കെ. അബ്ദുല്‍ ഖാദറിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സമ്മാനിച്ചു. ചടങ്ങില്‍ ഹെല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. കുഞ്ഞിപോക്കര്‍, ആര്‍ക്കിടെക്റ്റ് ആഷിക് മാമു, യുവസംരഭകന്‍ കെ. സഹീര്‍, കെ. ഹുസൈന്‍ഹാജി, വല്ലി, ആര്‍. നന്ദകുമാര്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."