ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മാണം നിര്‍ത്തിവച്ചു
നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ കോട്ടായിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളില്‍ അര്‍ധരാത്രി മൊബൈല്‍ ടവര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുവാനുള്ള ശ്രമം ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് ചെങ്ങമനാട് പൊലിസ് എത്തി നിര്‍ത്തിച്ചു. നിര്‍മാണത്തിനായി മുന്‍പ് സ്ഥാപിച്ചിരുന്ന സാധന സാമഗ്രികള്‍ അടക്കം ഇവിടെ നിന്നും നീക്കം ചെയ്തു.
രണ്ട് മാസം മുന്‍പ് അര്‍ദ്ധരാത്രിയില്‍ കെട്ടിടമുടമയുടെ ഒത്താശയോടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു.ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കുകയും ഗ്രാമ സഭ ഒന്നടങ്കം പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് നാട്ടുകാര്‍ കോടതിയില്‍ ഹര്‍ജിയും നല്‍കിയിരിക്കുകയാണ്.ഇതിനിടയിലാണ് വീണ്ടും നിര്‍മ്മാണത്തിനുള്ള ശ്രമം നടന്നത്.
അര്‍ദ്ധരാത്രിയിലെ നിര്‍മ്മാണം തടഞ്ഞ് സാമഗ്രികള്‍ നീക്കം ചെയ്ത ശേഷം പുലര്‍ച്ചെയാണ് നാട്ടുകാര്‍ പിരിഞ്ഞത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."