ഓണം-ബക്രീദ് വിപണനമേള ഇന്നുമുതല്‍
കൊല്ലം: ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും കുടുംബശ്രീ ജില്ലാമിഷന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന ഓണം-ബക്രീദ് വിപണന മേള ഇന്ന് ആരംഭിക്കും.
ക്വയിലോണ്‍ അത്ലറ്റിക് ക്ലബ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിനു വനംമന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ പ്രേമചന്ദ്രന് എം.പി ആദ്യ വില്‍പ്പന നടത്തും. പി.എം.എ. വൈ വീടുകളുടെ താക്കോല്‍ദാനം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിക്കും.
2015ലെ മേളയില്‍ ആദ്യസ്ഥാനങ്ങള്‍ നേടിയ ബ്ലോക്കുകള്‍ക്കുള്ള അവാര്‍ഡുകള്‍ കെ സോമപ്രസാദ് എം.പി വിതരണം ചെയ്യും. മേയര്‍ വി. രാജേന്ദ്രബാബു പവലിയനും എം. മുകേഷ് എം.എല്‍.എ കുടുംബശ്രീ ഫുഡ് കോര്‍ട്ടും ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ,കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ് ജയമോഹന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആശാ ശശിധരന്, ജൂലിയറ്റ് നെല്‍സണ്‍, ഇ.എസ് രമാദേവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വി ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്. രശ്മി,എസ് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."