ലീഗല്‍മെട്രോളജി: ജില്ലാ ഓഫിസ് സമുച്ചയം നിര്‍മാണോദ്ഘാടനം ഇന്ന്
കൊല്ലം: ലീഗല്‍ മെട്രോളജി വകുപ്പിന്റെ ജില്ലാ ഓഫിസിനായുള്ള കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നു രാവിലെ 10.30ന് കൊല്ലം കര്‍ബല ജങ്ഷനില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.
കൊല്ലം അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫിസിന്റെയും അനുബന്ധ ഓഫിസുകളുടെയും പ്രവര്‍ത്തനത്തിന് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് അധുനിക ലബോറട്ടറി സൗകര്യങ്ങളോടുകൂടിയ പുതിയ ഓഫിസ് സമുച്ചയം നിര്‍മിക്കുന്നത്.
മേയര്‍ വി രാജേന്ദ്രബാബു ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി,ലീഗല്‍ മെട്രോളജി ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ് ലെഡ്‌സണ്‍രാജ്,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."