കാവ്യകൗമുദി സമ്മേളനം നടത്തി
കൊല്ലം: കാവ്യകൗമുദിയുടെ 57-ാമത് പ്രതിമാസ പരിപാടിയുടെ ഭാഗമായി ചിന്നക്കട ശങ്കര്‍നഗര്‍ റിക്രിയേഷന്‍ ക്ലബില്‍ കവി സംഗമവും നല്ലില ഗോപിനാഥ് അനുസ്മരണവും ചവറ തുളസി ഉദ്ഘാടനം ചെയ്തു.
വി മഹേന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
കാവ്യകൗമുദിയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ് നല്ലില ഗോപിനാഥിന്റെ നാലാമത് ചരമ വാര്‍ഷിക ആചരണത്തില്‍ പാമ്പുറം അരവിന്ദ് അനുസ്മരിച്ചു.
തുടര്‍ന്ന് കുരീപ്പുഴ രാജേന്ദ്രന്‍, ചവറ ബഞ്ചമിന്‍, സുരേഷ് കണ്ണമത്ത്, ജയപ്രകാശ് വടശ്ശേരിക്കര, പൂര്‍ണ്ണിമ ഹരി സംസാരിച്ചു.
കവിയരങ്ങ് തമസ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ശൂരനാട് ശിവരാമന്‍ നായര്‍ അധ്യക്ഷനായി.
സത്യാനന്ദന്‍ തേക്കില്‍, സി.എസ് ഗീത, മീന എം, വാസന്തി രവീന്ദ്രന്‍, നബീസത്ത് പി മൈലക്കാട്, ഷൈജ ബി, ഷീല ജഗധരന്‍, മാലൂര്‍ മുരളീ കവിതകള്‍ ആലപിച്ചു. സുരേഷ് പുതുവയല്‍,പുരുഷോത്തമന്‍ പുത്തന്‍കുളം സംസാരിച്ചു. കാവ്യകൗമുദിയുടെ അഞ്ചാമത് കവിതാസമാഹാരം കാവ്യമഴ സ്‌പെ്റ്റംബര്‍ 24ന് പ്രകാശനം ചെയ്യും.
ഓണക്കാല പരിപാടികള്‍ നടത്തുന്നതിന് ജനറല്‍ സെക്രട്ടറി ചെയര്‍മാനായി 11 അംഗ ഓണാഘോഷ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കാവ്യകൗമുദി കവികള്‍ക്ക് പുസ്തകപ്രകാശനത്തോടനുബന്ധിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വിവരങ്ങള്‍ക്ക്: 9446951857.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."