ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായ വിതരണം മുടങ്ങുന്നു
തുറവൂര്‍: ദേശീയ കുടുംബക്ഷേമപദ്ധതി പ്രകാരം ജീവിത പങ്കാളിയെ നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്നും നല്‍കി വരുന്ന ധനസഹായ വിതരണം നിലച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. 2014-15 വരെ മാത്രമാണ് ധനസഹായം വിതരണം ചെയ്തത്. 11,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ധനസഹായം നല്‍കുന്നത്.
ജീവിതപങ്കാളികളെ നഷ്ടപ്പെട്ട ആയിരത്തില്‍പ്പരം അപേക്ഷകളാണ് താലൂക്ക് ഓഫീസുകള്‍ തോറും കെട്ടിക്കിടക്കുന്നതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. ഇതനുസരിച്ച് ഒരു താലൂക്കില്‍ മാത്രം രണ്ട്‌കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്.
ധന സഹായത്തിനായി അപേക്ഷിച്ച ഗുണഭോക്താക്കളില്‍ ഭൂരിഭാഗത്തിനും അനുവദിച്ചിട്ടുണ്ടെങ്കിലും സഹായം ലഭിക്കുന്നതില്‍ നേരിടുന്ന കാലതാമസം ആശ്രയം നഷ്ടപ്പെട്ട സ്ത്രീകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അന്വേഷിക്കുമ്പോള്‍ ഫണ്ട് വന്നിട്ടില്ല എന്ന മറുപടിയാണ് അധികൃതര്‍ പറയുന്നത്. പരാധീനതകള്‍ക്ക് നടുവില്‍ നട്ടം തിരിയുന്ന അശരണായവര്‍ക്ക് നല്‍കുന്ന സഹായധനം ഉടനെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."