ഓണം, ബക്രീദ് വിപണന മേള ഇന്ന് മുതല്‍
കൊച്ചി: ഐ.ആര്‍.ഡി.പി, എസ്.ജി.എസ്.വൈ, കുടുംബശ്രീ ഓണം ബക്രീദ് വിപണന മേള ഇന്ന് മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ മുത്തലിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം, ഇടുക്കി ജില്ല പഞ്ചായത്തുകള്‍ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളും ഇടുക്കിയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളും മേളയില്‍ പങ്കെടുുക്കും. രാവിലെ 10ന് പ്രൊഫ. കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള ഇരുമ്പ് ഉത്പന്നങ്ങളായ കത്തി, മണ്‍വെട്ടി, പുല്ലുമാന്തി,എലിക്കെണി, വീട്ട് ഉപകരണങ്ങള്‍, മരത്തടിയില്‍ ഉണ്ടാക്കിയ സ്റ്റൂള്‍, ടീപ്പോയ് മുതലായവയും കോതമംഗലം ബ്ലോക്കില്‍ നിന്നും കുട്ട, വട്ടി, മുറം, പനമ്പ്, അവല്‍, പപ്പടം, പലഹാരങ്ങള്‍, ഉണക്കലരി തുടങ്ങിയവും മേളയില്‍ ലഭ്യമാക്കും.
കൂടാതെ പള്ളുരുത്തിയില്‍ നിന്നും ടെറാകോട്ട ഉല്‍പന്നങ്ങള്‍, കൈകൊണ്ടുണ്ടാക്കിയ ചെരുപ്പുകള്‍, കരകൗശല വസ്തുക്കള്‍, അച്ചാറുകള്‍ എന്നിവയും ഇടുക്കി ജില്ലയില്‍ നിന്നുള്ള സുഗന്ധ ദ്രവ്യങ്ങള്‍, മറയൂര്‍ ശര്‍ക്കര, കാപ്പിപ്പൊടി, തേയില, കാന്തല്ലൂര്‍ വെളുത്തുള്ളി, മരത്തക്കാളി എന്നിവയും ലഭ്യമാകും. പാലക്കാട് നിന്നുള്ള ഉല്‍പനങ്ങളുടെ സ്റ്റാളും ഉണ്ടാകും.
ഓരോ ആയിരം രൂപയുടെ മേലുള്ള പര്‍ച്ചേസുകള്‍ക്കും ബില്‍ ഹാജരാക്കിയാല്‍ ഓഫിസ് കൗണ്ടറില്‍ നിന്നും കൂപ്പണ്‍ ലഭിക്കുകയും നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍് പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.ജി തിലകനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."