ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിന് സെപ്റ്റംബര്‍ മൂന്നിന് തുടക്കമാകും
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് സെപ്റ്റംബര്‍ മൂന്നിന് തുടക്കമാവുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് മൂന്നിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നിര്‍വഹിക്കും. നടന് മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും. 30 വേദികളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ 7000-ത്തിലേറെ കലാകാരന്മാര് പങ്കെടുക്കും. സമാപന ദിവസം നടക്കുന്ന ചടങ്ങില്‍ നടന് മധുവിനെ ആദരിക്കും.
കനകക്കുന്ന് കൊട്ടാരം വളപ്പില്‍ സെപ്റ്റംബര്‍ ഒന്നിനു വൈകിട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പതാക ഉയര്‍ത്തും. ഓണാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യ - വ്യാപാരമേളകളും നടക്കും. ഒന്‍പതിനാണ് സമാപനം. തിരുവനന്തപുരത്തിനു പുറമേ സംസ്ഥാനത്തെ മറ്റു ജില്ലകളിലും ടൂറിസം പ്രമോഷന് കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടക്കും. 5.25 കോടി ചെലവഴിച്ചാണ് സംസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. 3.15 കോടിയാണ് തലസ്ഥാനത്തെ ഓണാഘോഷത്തിന് വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."