ഇല്ലാത്ത വി.സിയുടെ വീടിന് വാടക നല്‍കി വെറ്ററിനറി സര്‍വകലാശാല
കല്‍പ്പറ്റ: ഇല്ലാത്ത വി.സിയുടെ വീടിന്റെ വാടകയ്ക്കും പരിപാലനത്തിനുമായി വെറ്ററിനറി സര്‍വകലാശാലക്ക് ലക്ഷങ്ങളുടെ ചെലവ്. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ബി അശോക് 2015 ഡിസംബറിലാണ് തസ്തിക മാറിപ്പോയത്. അദ്ദേഹം ഉപയോഗിച്ചിരുന്ന കല്‍പ്പറ്റയിലെ ക്യാംപ് ഹൗസിന് വാടകയിനത്തിലും മറ്റുമായി ലക്ഷങ്ങളാണ് സര്‍വകലാശാല ഇപ്പോഴും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. വീടിന് വാടകയിനത്തില്‍ മാത്രം നല്‍കുന്നത് 14, 500 രൂപയാണ്. അതിനുപുറമെ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കായി 54,000 രൂപയും കെയര്‍ടേക്കര്‍ക്ക് 15000 രൂപയും ശമ്പളമായി നല്‍കുന്നുണ്ട്. വൈദ്യുതി ചാര്‍ജും ഫോണ്‍ അടക്കമുള്ള മറ്റ് ചെലവുകളും ഇതിനു പുറമെയാണ്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്താണ് സര്‍വകലാശാലക്ക്് ഈ ഇനത്തില്‍ മാസത്തില്‍ ചെലവ് വരുന്നത്.
നിലവില്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്നത് അനിമല്‍ ഹസ്ബന്‍ഡറി ആന്റ് ഡയറി ഡവലപ്‌മെന്റ് സെക്രട്ടറി അനില്‍ എക്‌സ് ആണ്. ഇദ്ദേഹം തിരുവനന്തപുരത്തിരുന്നാണ് ഭരണം നിയന്ത്രിക്കുന്നത്.
ഇതിനിടയിലാണ് ഇല്ലാത്ത വി.സിക്കായി സര്‍വകലാശാല ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്. കഴിഞ്ഞ 20 മാസത്തിനിടെ സര്‍വകലാശാലക്ക് വൈസ് ചാന്‍സലറുടെ വീടിനത്തില്‍ മാത്രമുള്ള ചെലവ് 18 ലക്ഷം രൂപയാണ്. ഇത് പാഴ്ചിലവാണെന്നാണ് സര്‍വകലാശാലയിലെ ജീവനക്കാര്‍ തന്നെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."