സ്പോട്ട് അഡ്മിഷന് ടി.സി നിര്‍ബന്ധമാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: ഇന്നും നാളെയുമായി നടക്കുന്ന എം.ബി.ബി.എസ് സ്പോട്ട് അഡ്മിഷന് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠിക്കുന്ന കോളജില്‍നിന്നുള്ള ടി.സി നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പകരം കോളജില്‍നിന്നു ലഭിക്കുന്ന നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയെന്നും കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഉത്തരവ് നല്കി.
ടി.കെ.എം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ബിനീഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്പോട്ട് അഡ്മിഷന് ടി.സിയുമായി എത്തണമെന്നായിരുന്നു പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിര്‍ദേശം.
ഇത് സംബന്ധിച്ച് ഒരു വിദ്യാര്‍ഥിക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും പരാതിയുണ്ടായാല്‍ അത് ഗൗരവമായെടുക്കുമെന്നും കമ്മിഷന് ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച ശേഷം ഒക്ടോബര്‍ മൂന്നിന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.
പരാതി നല്കിയ ബിനീഷ് ഇന്ന് സ്പോട്ട് അഡ്മിഷന് എത്തുന്നുണ്ട്. നിലവില്‍ ടി.കെ.എമ്മില്‍ പഠിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ടി.സി വാങ്ങാന്‍ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന് പരാതിക്കാരന് കമ്മിഷനെ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."