HOME
DETAILS
MAL
ഹാദിയയുടെ മോചനം: ചീഫ് ജസ്റ്റിസിന് വിദ്യാര്ഥിനീകൂട്ടായ്മയുടെ ഭീമ ഹരജി
backup
August 30 2017 | 01:08 AM
ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി വീട്ടുതടങ്കലിലടച്ച ഡോ. ഹാദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിതാ വിദ്യാര്‍ഥി കൂട്ടായ്മ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് ഭീമ ഹരജി നല്കി. സ്ത്രീകളുടെ സ്വാതന്ത്ര്യവും പൗരത്വവും സംരക്ഷിക്കുന്നതിനും ഇസ്ലാംപേടിക്കുമെതിരായ ഹരജി എന്നപേരിലാണ് പിഞ്ച്റ തോഡ് എന്ന വിദ്യാര്‍ഥിനി കൂട്ടായ്മ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഭീമഹരജി നല്‍കിയിരിക്കുന്നത്. കൂടാതെ, ഓഗസ്റ്റ് 31ന് രണ്ടിന് സുപ്രിംകോടതിക്ക് സമീപമുള്ള അഗാ ഖാന് ഹാളിന് പുറത്ത് ഫ്രീ ഹാദിയ: മാസ് ഡെപ്യൂട്ടേഷന് എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."