ബിനാമി ഇടപാട്: റാബ്രിയേയും മക്കളേയും അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു
പട്ന: അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഭൂമി ഇടപാട് തുടങ്ങിയ കേസുകളില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രിദേവിയേയും മക്കളായ തേജസ്വി യാദവ്, മിസാ ഭാരതി എം.പി എന്നിവരെയും ആദായ നികുതി വകുപ്പ് അഞ്ചു മണിക്കൂര്‍ നേരം ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സുരക്ഷാ ഭീഷണിയുള്ളതുകാരണം ഇവരെ അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്തതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
16 പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി പട്നയില്‍ കഴിഞ്ഞ ദിവസം ലാലുവിന്റെ നേതൃത്വത്തില്‍ റാലി നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികാരമായിട്ടാണ് ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ലാലുവിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് മുതിര്‍ന്ന ആര്.ജെ.ഡി നേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."