ഹഷീഷ് കടത്ത്; രണ്ടുംമൂന്നും പ്രതികള്‍ പൊലിസ് കസ്റ്റഡിയില്‍
തൊടുപുഴ: അന്താരാഷ്ട്ര വിപണിയില്‍ 20 കോടി രൂപ വിലമതിക്കുന്ന ഹഷീഷ് ഓയില്‍ കടത്തുകേസിലെ രണ്ടും മൂന്നും പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
തൊടുപുഴ എന്‍.ഡി.പി.എസ് സ്പെഷ്യല്‍ കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ രാമക്കല്‍മേട് പതാലില്‍ വീട്ടില്‍ അഡ്വ. ബിജു രാഘവനെയും ശിവസേന നേതാവ് കല്ലാര്‍ മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ അഞ്ജുമോനെയും മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
കേസിലെ നാലാം പ്രതിയായ ശാന്തന്‍പാറ പന്തലാല്‍ വീട്ടില്‍ ഷിനോ ജോണ്‍ പീരുമേട് ജയിലില്‍ വച്ച് വീണ് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്. ഇതിനാല്‍ പൊലിസിന്റെ കസ്റ്റഡിയില്‍ വിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 11ന് പരിഗണിക്കാനായി മാറ്റി.
കസ്റ്റഡിയില്‍ വിട്ട രണ്ട് പ്രതികളെയും നാളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കണമെന്നും വിധിയില്‍ പറയുന്നു. കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ അബിന്‍ ദിവാകരനെ ഇതുവരെ പിടികൂടനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."