സീതാര്‍കുണ്ടില്‍ ആനയിറങ്ങി കൃഷി നശിപ്പിച്ചു
കൊല്ലങ്കോട്: സീതാര്‍കുണ്ടില്‍ ആനയിറങ്ങി കൃഷി നാശം തുടര്‍ക്കഥയാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒറ്റയാനിറങ്ങി തടിക്കാട്കളം അബ്ദുള്‍ റസാഖിന്റെ മൂന്നു തെങ്ങുകള്‍ കടപുഴക്കി. മറ്റു തെങ്ങുകള്‍ക്കും മാവുകള്‍ക്കും കേടുപാടുമുണ്ടായിട്ടുണ്ട്. സമീപത്തെ ത്യാഗരാജന്റെ വലവേലി നശിപ്പിച്ചാണ് താഴേക്ക് ആന വന്നതെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടു ദിവസം മുന്‍പ് സമീപത്തെ അമൃത രാജിന്റെയും മണിയുടെയും തെങ്ങുകള്‍ നശിപ്പിച്ചിരിന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ തടിക്കാട് കളത്തിലെ മാത്രം 20 തെങ്ങുകള്‍ ആന കടപുഴക്കി. 15 മാവുകളും പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചു. ചൊവ്വാഴ്ച ആനയിറങ്ങിയ തിക്കാട് കളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. എന്നാല്‍ അധികൃതര്‍ക്ക് ആന ഇറങ്ങാതിരിക്കാനുള്ള പ്രതിവിധി ഒരുക്കാന്‍ ഇനിയും കഴിയാത്തതില്‍ കര്‍ഷകര്‍ അമര്‍ഷത്തിലാണ്.
സൗരോര്‍ജ വേലി സ്ഥാപിച്ചോ ട്രഞ്ച് ഒരുക്കിയോ ആന വരുന്നത് തടയണമെന്ന് കര്‍ഷകര്‍ പറയുന്നു. വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഇതു സംബന്ധിച്ച് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തെങ്ങും മാവും നശിച്ചും ഇതുവരെയും ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന് കര്‍ഷകനായ അബ്ദുള്‍ റസാഖ് പറയുന്നു. ആനയുടെയും പുലിയുടെയും ഭീഷണിയിലും കൃഷി ചെയ്യുന്ന കര്‍ഷകരെ അധികൃതര്‍ അവഗണിക്കുന്നത് തുടര്‍ന്നാല്‍ സമരരംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."