ചരക്ക് സേവന നികുതി: നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി -ജി.എസ്.ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) നിയമം അനുയോജ്യമായ രീതിയില്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാവാഹനങ്ങള്‍, ജി.എസ്.ടി നിയമത്തിലെ 8702 10, 8702 20, 8702 30 അല്ലെങ്കില്‍ 8702 90 എന്നീ ഉപവിഭാഗങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍. 8703 വിഭാഗത്തിന് കീഴില്‍ വരുന്ന മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഈടാക്കുന്ന പരമാവധി നഷ്ട പരിഹാര സെസിന്റെ നിരക്ക് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കുന്നതിനാണ് ഭേദഗതി വരുത്തുന്നത്.
ചരക്ക് സേവന നികുതി നിലവില്‍ വന്നതിന് ശേഷം മോട്ടോര്‍ വാഹനങ്ങളുടെ ജി.എസ്.ടിയും നഷ്ടപരിഹാര സെസും കൂടിയുള്ള മൊത്തം നികുതി ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതിന് മുമ്പത്തേക്കാള്‍ കുറവാണെന്ന വസ്തുത കണക്കിലെടുത്ത ശേഷം കഴിഞ്ഞ ആഗസ്റ്റില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് 8702, 8703 വിഭാഗങ്ങള്‍ക്ക്് കീഴില്‍ വരുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള നഷ്ട പരിഹാര സെസിന്റെ പരമാവധി നിരക്ക് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.
മറ്റു മോട്ടോര്‍ വാഹനങ്ങളുടെ നഷ്ട പരിഹാര സെസ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ പിന്നീട് തീരുമാനം കൈക്കൊള്ളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."