ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷം
കണ്ണൂര്‍: ഇബ്രാഹിം നബിയുടെ ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. പുതുവസ്ത്രമണിഞ്ഞ് പള്ളികളിലെത്തിയ വിശ്വാസികള്‍ പരസ്പരം സ്‌നേഹം പങ്കുവച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പള്ളികളില്‍ പ്രമുഖര്‍ പെരുന്നാള്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി. കണ്ണൂര്‍ കാംബസാര്‍ മസ്ജിദില്‍ ആബിദ് ഹുദവി തച്ചണ്ണ, കണ്ണൂര്‍ മഹ്മൂദ് മസ്ജിദില്‍ അബ്ദുറഹമാന്‍ മൗലവി, മൊയ്തീന്‍ മസ്ജിദില്‍ അലി മൗലവി, തളിപ്പറമ്പ് ജുമാമസജിദില്‍ ഉമര്‍നദ്‌വി തോട്ടിക്കീല്‍, പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദില്‍ ഷരീഫ് ബാഖവി, ഇരിട്ടി ജുമാമസ്ജിദില്‍ റിയാസ് ഹുദവി, പോലോട്ടുപള്ളിയില്‍ അബ്ദുല്ല ഹുദവി, ഇരിക്കൂര്‍ പാലം സൈറ്റ് ജുമാമസ്ജിദില്‍ റഷീദ് ബാഖവി, നിലാമുറ്റം മഖാം ജുമാമസ്ജിദില്‍ ഉസ്മാന്‍ ദാരിമി, ടൗണ്‍ ജുമാമസ്ജിദില്‍ ഹാഫിള് സിനാനി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."