HOME
DETAILS
MAL
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
backup
September 03 2017 | 11:09 AM
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാക് സൈന്യം. നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രകോപനം കൂടാതെ ഇന്ത്യന്‍ സൈന്യത്തിന്റെ പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.
തെക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് വെടിവയ്പ്പ്. ഇന്നലെ അര്‍ധ രാത്രി തുടങ്ങിയ വെടിവയ്പ്പ് ഇന്നു രാവിലെ വരെ തുടരുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രജൗരി ജില്ലയിലെ നൗഷേരയില്‍ കഴിഞ്ഞ ഓഗസ്റ്റ് 31ന് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റിനു നേരെ വെടിവയ്പ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."