ഓണം വാരാഘോഷത്തിന് പ്രൗഢോജ്ജ്വല തുടക്കം: കേരളത്തിന്റെ ഹരിതാഭ തിരിച്ചുപിടിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഹരിതാഭ തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ഇന്നലെ വൈകിട്ട് 6.15ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കൊടുംവേനല്‍ ഇതിന്റെ തുടക്കമാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായി. രാജ്യം നമുക്ക് എന്ത് ചെയ്ത് തന്നുവെന്ന് ചിന്തിക്കാതെ നമ്മള് രാജ്യത്തിന് വേണ്ടി എന്ത് ചെയ്യുന്നു എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓണം എന്നത് അവധിയെടുത്ത് ആഘോഷിക്കലല്ലെന്നും മഹാബലി ഭരിച്ച ദിവസങ്ങളുടെ നന്മ തിരിച്ച് പിടിക്കലാണെന്നും ഓണദിനങ്ങള്‍ എല്ലാ ദിവസവും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഓണസന്ദേശം നല്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മേയര്‍ വി.കെ പ്രശാന്ത്, എം.പിമാരായ ഡോ.ശശി തരൂര്‍, ഡോ.എ. സമ്പത്ത്, സി.പി നാരായണന്, സുരേഷ് ഗോപി,എം.എല്‍.എമാരായ കെ. മുരളീധരന്, സി. ദിവാകരന്, വി.എസ് ശിവകുമാര്‍, ബി. സത്യന്, കെ. ആന്‍സലന്‍, ഡി.കെ മുരളി, ഒ. രാജഗോപാല്‍, കെ.എസ് ശബരീനാഥന്, എം. വിന്‍സന്റ്, വി. ജോയ്, സി.കെ ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കെ.ടി.ഡി.സി ചെയര്മാന് എം. വിജയകുമാര്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, ജില്ലാ കലക്ടര്‍ ഡോ.കെ. വാസുകി തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ബി. സതീഷ് എം.എല്‍.എ സ്വാഗതവും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനെത്തുടര്ന്ന് നൃത്ത-സംഗീത വിരുന്ന് അരങ്ങേറി. സെപ്റ്റംബര്‍ ഒന്പതുവരെ ഒരാഴ്ചക്കാലമാണ് ഓണം വാരാഘോഷത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തലസ്ഥാനത്ത് നഗരത്തിനകത്തും പുറത്തുമായി 30 വേദികളിലാണ് പരിപാടികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."