HOME
DETAILS

സരസ് മേള സമാപിച്ചു; സംഘാടന മികവില്‍ കുടുംബശ്രീ

  
backup
September 04 2017 | 02:09 AM

%e0%b4%b8%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b8%e0%b4%82%e0%b4%98%e0%b4%be%e0%b4%9f

എടപ്പാള്‍: സംഘാടനമികവിന്റെയും കൂട്ടായ്മയുടെയും വിജയം വിളിച്ചോതി പത്ത് ദിവസമായി എടപ്പാളില്‍ നടന്നുവന്ന സരസ് മേള സമാപിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ടീയ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ മേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സദസുകളില്‍ പങ്കെടുത്തു. കൂടാതെ വിവിധ കലാസംഘങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മേളയില്‍ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളുടെയും കേരളത്തിലെ പതിനാല് ജില്ലകളുടെയുമായി 250ലതികം വിപണന സ്റ്റാളുകള്‍ ക്രമീകരിച്ചിരുന്നു.
മേളക്ക് അഞ്ചുകോടിയുടെ മൊത്തം വിറ്റുവരവ് പ്രതീക്ഷിച്ചെങ്കിലും മൊത്തം വിറ്റ് വരവ് ഏഴുകോടി രൂപയാണ്.കേന്ദ്രസംസ്ഥാന ഗ്രാമവികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സരസ് ഓണം-പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കേരളത്തിലെത്തിയത്. മേളയില്‍ ഏറ്റവും ജനപ്രിയമായി മാറിയത് കഫെ കുടുംബശ്രീ ഇന്ത്യാ ഫുഡ്‌കോര്‍ട്ടായിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ത്രിപുര, ജാര്‍ഖണ്ഡ്, ബീഹാര്‍,ചത്തീസ്ഖണ്ഡ്, രാജസ്ഥാന്‍, ലക്ഷ്വദ്വീപ് എന്നിവടങ്ങളില്‍ നിന്നുമുള്ള സംഘങ്ങളുടെ സ്റ്റാളുകള്‍ക്ക് പുറമെ കേരളത്തില്‍ നിന്നും മലപ്പുറം, കോഴിക്കോട്, തലശ്ശേരി, ആലപ്പുഴ എന്നിവടങ്ങളില്‍ നിന്നുമുള്ള കുടുംബശ്രീ സ്വയംസഹായ സംഘങ്ങളും ഫുഡ്‌കോര്‍ട്ട് തയാറാക്കിയിരുന്നു.
50 ലക്ഷത്തോളം രൂപയുടെ കച്ചവടം ഫുഡ്‌കോര്‍ട്ടില്‍ നടന്നതായി സംഘാടകര്‍ പറഞ്ഞു.മേളയ്ക്കു ലഭിച്ച വന്‍സ്വീകാര്യതയും മേളയുടെ മികച്ച വിജയവും കുടുംബശ്രീ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി.കെ ഹേമലത പറഞ്ഞു. മേളയുടെ പ്രചാരണത്തിനുവേണ്ടി നൂതനമായ പബ്ലിസിറ്റി മാര്‍ഗ്ഗങ്ങളാണ് ഉപയോഗപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു പുറമെ രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക നായകര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ്, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച സഹകരണം മേള ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായും അവര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൂര്‍ണ്ണ പിന്തുണയാണ് മേളയെ വിജയമാക്കിയതെന്നും ഹേമലത പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago