HOME
DETAILS

താന്‍ ദിലീപിനൊപ്പം, കുറ്റക്കാരനെന്ന് കണ്ടെത്തുംവരെ നിരപരാധി: പിന്തുണയുമായി ഗണേഷ് കുമാര്‍

  
backup
September 05 2017 | 09:09 AM

aluva-sub-jail-ganesh-kumar-mla-visit-actor-dileep

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ല. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ല കാലത്ത് ഔദാര്യം പറ്റിയവരാണ് ആപത്ത് വന്നപ്പോള്‍ തള്ളിപ്പറയുന്നവര്‍. താന്‍ ഒരു എം.എല്‍.എ ആയിട്ടല്ല, മറിച്ച് സുഹൃത്ത് എന്ന നിലയിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സിനിമയില്‍ ദിലീപിന്റെ ഉപകാരങ്ങള്‍ സ്വീകരിച്ചിട്ടുള്ളവരാണ് പലരും. പൊലിസ് ചോദ്യം ചെയ്യുമെന്നോ, ഫോണ്‍ കോളുകള്‍ ചോര്‍ത്തുമെന്നോ ഭയന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തുന്നത് വരെ അദ്ദേഹത്തോടൊപ്പം നില്‍ക്കണം. കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിക്കാത്ത ഒരാളെ കുറ്റവാളിയായി മുദ്രകുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.

പൊലിസ് കെട്ടിച്ചമയ്ക്കുന്ന കഥകളുടെ തിക്തഫലം അടുത്തകാലം വരെ അനുഭവിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിന്റെ അന്വേഷണം ശരിയായ വഴിക്കല്ലെന്ന് താന്‍ പറയുന്നില്ല. എന്നാല്‍, പൊലിസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് മുഖ്യമന്ത്രി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍ എം.എല്‍.എ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago