യുവജനങ്ങള്‍ കരുണയുടെ വക്താക്കളാകണം: റവ. ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: യുവജനങ്ങള്‍ കരുണയുടെ വക്താക്കളും സാക്ഷികളും ആകണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ റവ. ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ വിശുദ്ധ മദര്‍ തെരേസ അനുസ്മരണം കരുണാശ്രമം വാരം ഹോളിമൗണ്ടില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു അധ്യക്ഷനായി. കണ്ണൂര്‍ രൂപതാ ഡയറക്ട ഫാ. ആഷിക് സ്റ്റീഫന്‍, ഐ.സി.വൈ.എം പ്രസിഡന്റ് സിജോ അമ്പാട്, കണ്ണൂര്‍ രൂപതാ കെ.സി.വൈ.എം പ്രസിഡന്റ് ബാബു കാഞ്ഞിരങ്ങാട്, മിറാശ്, തലശേരി അതിരൂപതാ ഡയറക്ടര്‍ സോണി വടശേരി, പ്രസിഡന്റ് എസിന്, ഹോളിമൗണ്ട് ഡയറക്ടര്‍ ഫാദര്‍ റോയ് നെടുന്താനം, പോള്‍ ജോസ്, വിപിന്‍ ചമ്പക്കര, റോബിന്‍സ് റേശാണ് സംസാരിച്ചു. അഡ്വ. മനോജ് എം. കണ്ടത്തില്‍ അനുസ്മരണ സന്ദേശം നല്കി.
ലിജേഷ് മാര്ട്ടിന്, ജെയ്സണ്‍, ഷിദു ആദര്‍ശ്, എം. ഫെബിന, ജിന്‍സി, ജിനു, ലെസ്ലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."