HOME
DETAILS

രക്ഷാ കവചമില്ല; വീയപുരം പാലത്തിനോട് ചേര്‍ന്നുള്ള റോഡ് അപകടഭീഷണിയില്‍

  
backup
September 05 2017 | 19:09 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%95%e0%b4%b5%e0%b4%9a%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%80%e0%b4%af%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%aa


ഹരിപ്പാട്: വീയപുരം പാലത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ ഇരുവശങ്ങളിലും രക്ഷാകവചമില്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.ഇതോടെ ഇതുവഴിയുള്ള യാത്രക്കാര്‍ അപകട ഭീഷണിയിലാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വളരെ തിരക്കേറിയ റോഡിലാണ് രക്ഷാകവചമില്ലാത്തത്.
കുത്തനെയുള്ള റോഡിന്റെ ഇരുവശങ്ങളിലും രക്ഷാകവചം നിര്‍മിക്കണമെന്നാണ് ചട്ടം. എന്നാല്‍ ആവശ്യമായ നടപടികള്‍ എടുക്കാതെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണ് അധികൃതര്‍. ഇരതോട്,വീയപുരം,അക്കര മുറിഞ്ഞപുരക്കല്‍,പായിപ്പാട്,തുരുത്തേല്‍,വള്ളക്കാലില്‍എന്നീ പാലങ്ങളാണിവിടെയുള്ളത്. ഇതില്‍ നിന്നുമുള്ള റോഡുകളുടെ ഇരുവശങ്ങളിലുമാണ് രക്ഷാകവചമില്ലാത്തത്.
റോഡിന്റെ മുകള്‍ ഭാഗം മുതല്‍ താഴെ തട്ടുവരെ 25 അടിയോളം താഴ്ചയുണ്ട്. റോഡിന്റെ ഇരുവശങ്ങളാകട്ടെ പാഴ്‌ചെടികള്‍ കൊണ്ടു നിറഞ്ഞ് കാടുകളുമായി. എടത്വ പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലാണ് ഈ പ്രദേശം.
സ്‌കൂള്‍ കുട്ടികളുമായി നിരവധി ബസുകള്‍ കടന്നുപോകുന്നതും ഈ റോഡുകളിലൂടെയാണ്. ഇവിടുത്തെ പാലങ്ങളും അപകഭീഷണിയിലാണ് അനധികൃത മണല്‍ വാരലും, പാലങ്ങളുടെ കാലപഴക്കവും നിര്‍മാണത്തിലെ അപാകതയും കാരണം പാലങ്ങളുടെ ഇരുകരകളിലേയും കരിങ്കല്‍ ഭിത്തികള്‍ പൊട്ടിപൊളിഞ്ഞ നിലയിലുമാണ്.
മേല്‍പാടം വഴി മാന്നാര്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്കും തേവേരി പാണ്ടനാട് വഴി ചെങ്ങന്നൂര്‍ ഭാഗത്തേക്കും,കടപ്ര,നിരണംവഴി തിരുവല്ല,ചങ്ങനാശ്ശേരി ഭാഗത്തേക്കും മുള്ള ബസ് സര്‍വിസ് നടക്കുന്നതും തിരക്കുള്ള ഈറോഡിലൂടെയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും,സ്വകാര്യ ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഹരിപ്പാട് നിന്ന് എടത്വ,തിരുവല്ല ചങ്ങനാശ്ശേരി,കോട്ടയം,കുമളി ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടീസി സര്‍വിസ് നടത്തുന്നതും ഇതുവഴിയാണ്.
തീര്‍ഥാടന കേന്ദ്രങ്ങളായ എടത്വ പള്ളി,ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പെട്ടെന്ന ്എത്തിച്ചേരാന്‍ കഴിയുന്നതും ഈറോഡിലൂടെയാണ്. രാത്രികാലങ്ങളില്‍ അപരിചിതര്‍ അപകടത്തില്‍ പെടാറുള്ളത് പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago