ആര്.എം.പി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു
വടകര: ആര്.എം.പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്തു. വെള്ളികുളങ്ങര കക്കാട് ടി.പി സ്മാരക വായനശാല സെക്രട്ടറിയും അധ്യാപകനുമായ സന്തോഷ് പുന്നേരിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം അടിച്ചു തകര്‍ത്തത്. കാറിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും, കാറിന് കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രദേശത്തെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അധ്യാപകന്റെ വാഹനം തകര്‍ത്തതിനു പിന്നില്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ ശക്തികളാണെന്ന് ആര്.എം.പി.ഐ ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. യഥാര്‍ഥ പ്രതികളെ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും ആര്.എം.പി.ഐ ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."