റോഹിംഗ്യ: മുസ്‌ലിം രാജ്യങ്ങള്‍ പ്രതികരിക്കാത്തത് ഖേദകരം: യു.എ ഖാദര്‍
കോഴിക്കോട്: മ്യാന്‍മറില്‍ ദുരിതമനുഭവിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ സംരക്ഷിക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ തയാറാകാത്തത് ഖേദകരമെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദര്‍ അഭിപ്രായപ്പെട്ടു.
റങ്കൂണ്‍ പട്ടണം ഇന്നത്തെ അവസ്ഥയിലെത്തിക്കാന്‍ പ്രയത്‌നിച്ചത് ഈ വിഭാഗമാണ്. മുസ്‌ലിം രാജ്യങ്ങള്‍ മറ്റുപല കാര്യങ്ങളിലും താല്‍പര്യമെടുക്കുമ്പോഴും റോഹിംഗ്യകളോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. ജനിച്ച മണ്ണില്‍ അനാഥത്വം അനുഭവിക്കുകയാണിവര്‍. മുസ്‌ലിം സംഘടനകള്‍ പോലും ഇവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല.
സമാധാന നൊബേല്‍ നേടിയ ഓങ് സാന്‍ സൂചി പോലും ഇവരെ സംബന്ധിച്ച് ഒരു പ്രസ്താവന പോലും നടത്താത്തതും സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് എലത്തൂര്‍ മണ്ഡലം കമ്മിറ്റി അധ്യാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഗുരുവന്ദനം'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി നൂറുദ്ദീന്‍ ചെറുവറ്റ ഉപഹാരം നല്‍കി ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് ഇര്‍ഷാന്‍ മച്ചക്കുളം അധ്യക്ഷനായി. നൗഷാദ്, ഹാത്തിഫ് പുറക്കാട്ടിരി, ഫര്‍ഹാന്‍ മുഹമ്മദ് സംസാരിച്ചു. അല്‍ഷിനാസ് സ്വാഗതവും ഫബിയാസ് ചെറുകുളം നന്ദിയും പറഞ്ഞു.
മാവൂര്‍: കല്‍പ്പള്ളി യൂനിറ്റ് മുതിര്‍ന്ന അധ്യാപകനായ എറക്കോട്ടുമ്മല്‍ ഇണ്ണിമൊയ് മാസ്റ്ററെ ആദരിച്ചു. കുന്ദമംഗലം മണ്ഡലം ഹയര്‍ സെക്കന്‍ഡറി വിങ് കണ്‍വീനര്‍ സിയാദ് പുന്നോത്ത്, അനസ് പിസി, വി. ബാസിത്, കെ.എം റിള്‌വാന്‍, പി.എംമനാഫ്, ഇ. ഫാഹിസ്, വഹാബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."