മടക്കിമലയിലെ കള്ളുഷാപ്പ് അടച്ചുപൂട്ടുക: ഐക്യദാര്‍ഢ്യവുമായി മഹല്ല് ഫെഡറേഷന്‍
മടക്കിമല: മടക്കിമലയില്‍ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചു പൂട്ടുണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ദിവസമായി നടന്നു വരുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സമര പന്തലിലെത്തി.
ജനവാസ മേഖലയില്‍ ആരംഭിച്ച ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന്ന് വിഘാതം സൃഷ്ടിക്കുന്ന കള്ളു ഷാപ്പ് എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്നും ജനങ്ങളുടെ ഭീതി ആകറ്റണമെന്നും സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോള ഇബ്‌റാഹിം ദാരിമി അധ്യക്ഷനായി. സി കുഞ്ഞബ്ദുല്ല മാനന്തവാടി, കാഞ്ഞായി ഉസ്മാന്‍, ഉമ്മര്‍ ഹാജി ചുള്ളിയോട്, അബ്ദുറഹ്മാന്‍ തലപ്പുഴ, കെ.എ നാസര്‍ മൗലവി, എന്‍.പി കുഞ്ഞിമൊയ്തീന്‍, വര്‍ഗീസ് കാഞ്ഞിരക്കല്‍, സി അബ്ദുല്‍ ഖാദര്‍, പാറാത്തൊടുക മുസ്തഫ, ചിറക്കല്‍ അഷ്‌റഫ്, എന്‍.ടി സെയ്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."