HOME
DETAILS
MAL
ആദിവാസികള്‍ക്ക് നല്‍കിയത് പഴകിയ അരിയും വെളിച്ചെണ്ണയുമെന്ന് പരാതി
backup
September 05 2017 | 21:09 PM
മാനന്തവാടി: ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഓണസമ്മാനമായി നല്കിയ കിറ്റുകളില്‍ അരിയും വെളിച്ചെണ്ണയും പഴകിയതാണെന്ന് പരാതി.
തവിഞ്ഞാലിലെ ട്രൈബല്‍ ഓഫിസില്‍നിന്നു യവനാര്‍കുളം, കൂടത്തുമൂല ആദിവാസി കോളനികളിലുള്ളവര്‍ക്ക് ലഭിച്ച അരിയും വെളിച്ചെണ്ണയുമാണ് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍.
ഓണസമ്മാനമായി ഒരോ ആദിവാസി കുടുംബത്തിനും 15 കിലോ അരിയും 500 ഗ്രാം വീതം ചെറുപയര്‍, വന്‍പയര്‍, ബെല്ലം, പഞ്ചാസാര, ചായപ്പൊടി, വെള്ളിച്ചെണ്ണ എന്നിവയും ഉള്‍പ്പെടുന്ന കിറ്റാണ് സര്‍ക്കാര്‍ നല്‍കിയത്. ഉപയോഗത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 20നു കഴിഞ്ഞതായിരുന്നു വെളിച്ചെണ്ണ.
നിറത്തിലും മണത്തിലുമുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസിലായത്. അരിയും വെളിച്ചെണ്ണയും ഉപയോഗിച്ചവരില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."