അഭ്യസ്തവിദ്യരായ മുഴുവന്‍ പട്ടിക വര്‍ഗക്കാര്‍ക്കും തൊഴില്‍: മന്ത്രി
വാണിമേല്‍: അഭ്യസ്തവിദ്യരായ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട മുഴുവനാളുകള്‍ക്കും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ തൊഴില്‍ നല്‍കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. വാണിമേല്‍ അടുപ്പില്‍ ആദിവാസി കോളനിയില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും വിദ്യാഭ്യാസപരമായി ഈ വിഭാഗം ഇന്നും പിന്നോക്കാവസ്ഥയില്‍ തന്നെയാണെന്നും ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നവരില്‍ വെറും പതിനഞ്ച് ശതമാനം മാത്രമാണ് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ മലയാളത്തിലുള്ള ബോധനരീതിയാണ് ഇതിനു കാരണം. ഇത് പരിഹരിക്കാന്‍ ഇവരുടെ ഭാഷയില്‍ സംസാരിക്കാനറിയുന്ന അധ്യാപകരുണ്ടാവണം. ഇതിനായി യോഗ്യരായ മുഴുവന്‍ പട്ടിക വര്‍ഗക്കാരെയും അധ്യാപകരായി നിയമിക്കും. ഇതുപ്രകാരം 241 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ജോലി നല്‍കി. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പഠനമുറി ഒരുക്കാന്‍ ധന സഹായം നല്‍കും.
വീട്ടില്‍ പഠനമുറി ഒരുക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് സാമൂഹ്യ പഠനമുറി എന്ന ആശയത്തിനും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ ശ്രദ്ധനേടിയ ആദിവാസി മേഖലയിലെ ശിശുമരണം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയിലോ മറ്റ് ആദിവാസി മേഖലയിലോ ഒരു ശിശുമരണം പോലും ഇപ്പോള്‍ സംഭവിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. രാവിലെ പതിനൊന്നോടെ കുടുംബസമേതം അടുപ്പില്‍ കോളനിയിലെത്തിയ മന്ത്രി ആദിവാസികള്‍ക്കൊപ്പം ഓണ സദ്യയിലും പങ്കു കൊണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."