റോഹിംഗ്യക്കെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: യു.എന്‍
ന്യൂയോര്‍ക്ക്: റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍. റാഖിന്‍ പ്രദേശങ്ങളില്‍ നടത്തുന്ന വംശീയ ഉന്മൂലനം ഉടന്‍ അസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. റോഹിംഗ്യയിലെ അന്തരീക്ഷം വളരെ ഗുരുതരമാണെന്നും ഇവിടങ്ങളില്‍ ആക്രമണങ്ങള്‍ തുടരുന്നവെന്നത് നിഷേധിക്കാനാവാത്തതാണെന്നും ഗുട്ടറസ് പറഞ്ഞു.
റോഹിംഗ്യകള്‍ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാവണം.കുടാതെ അക്രമണങ്ങള്‍ അവസാനിപ്പാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലെ യു.എന്‍ കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു ഗുട്ടറസ്. മേഖലയിലെ സമാധാനത്തിനായി സുരക്ഷാ കൗണ്‍സില്‍ ഇടപെടണം. കൗണ്‍സില്‍ അംഗങ്ങളായ 15 പേര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രത്യേക കത്ത് അയച്ചു. റോഹിംഗ്യന്‍ പ്രദേശങ്ങള്‍ ആക്രമണങ്ങള്‍ ഇത്രരൂക്ഷമായതിന് അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. പ്രശ്‌നങ്ങള്‍ ഇനിയും രൂക്ഷമാവുന്നതിന്റെ മുന്‍പ് സമാധാനം തിരിച്ചുകൊണ്ടുവരല്‍ അനിവാര്യമാണെന്നു ഗുട്ടറെസ് പറഞ്ഞു.
റോഹിംഗ്യന്‍ സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ കൗണ്‍സില്‍ കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സുപ്രധാന തീരുമാനങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."