സിറിയന്‍ സൈനികതാവളത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം
ദമസ്‌കസ്: സിറിയന്‍ സൈനികതാവളത്തിനുനേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. മസിയാഫിനു സമീപത്തെ ഹമാ പ്രദേശത്ത് ഇന്നലെ രാവിലെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി സിറിയന്‍ സൈന്യം അറിയിച്ചു. ലബനാനിലെ വ്യോമതാവളത്തില്‍നിന്നാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു പിന്നില്‍ ലബനാന്റെ പങ്കും സംശയിക്കുന്നുണ്ട്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമെതിരേയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കു ശക്തമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നു സൈനിക ജനറല്‍ കമാന്‍ഡര്‍ പറഞ്ഞു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല. സിറിയയിലെ രാസസംഭരണശാല ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്ന കെട്ടിടം ശാസ്ത്ര ഗവേഷണ കേന്ദ്രമായിരുന്നുവെന്ന് സിറിയയിലെ മനുഷ്യവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ രാസായുധ നിര്‍മാണം നടത്തുന്ന കേന്ദ്രമാണെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു.
സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് വ്യാപകമായ രീതിയില്‍ ഇസ്‌റാഈല്‍ സൈനികവിന്യാസം നടത്തുന്നതു മേഖലയില്‍ സംഘര്‍ഷ ഭീതിയുണ്ടാക്കിയിട്ടുണ്ട്. തങ്ങളെ ആക്രമിക്കാന്‍ സിറിയയില്‍ ഇറാന്‍ ആയുധ സജ്ജീകരണങ്ങള്‍ നടത്തുന്നതായി ഇസ്‌റാഈല്‍ ദിവസങ്ങള്‍ക്കു മുന്‍പ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."